ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിന് സൗകര്യം ഒരുക്കാനായി ലക്‌നൗവിലെ മുഴുവന്‍ മുസ്‌ലിം പളളികളോടും വെളളിയാഴ്ച നടക്കുന്ന ജുമൂഅ നമസ്‌കാരം വൈകി തുടങ്ങാന്‍ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം നിര്‍ദേശിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും ജുമുഅ നമസ്‌കാരം 12.45ല്‍ നിന്നും 1.45ലേക്ക് വൈകി തുടങ്ങുന്നതായും ഓള്‍ ഇന്ത്യ മുസ് ലിം പേര്‍സണല്‍ ലോ ബോര്‍ഡ് എക്‌സ്‌കുട്ടീവ് കമ്മിറ്റി അംഗമായ ഐഷ്ബാഗ് ഈദ്ഗാഹ് ഇമാം മൗലാന ഫറന്‍ഗി മഹാലി അറിയിച്ചു. അതേസമയം ശിയാ വിഭാഗക്കാര്‍ 12.22 നടത്തുന്ന ജുമുഅ ഒരു മണിക്ക് വൈകി തുടങ്ങുമെന്നാണ് ഇമാം മൗലാന കല്‍ബേ ജവാദ് നഖ്‌വി അറിയിച്ചത്.
‘ജുമൂഅ നടക്കുന്ന സമയത്ത് തന്നെയാണ് ഹോളി ആഘോഷം നടക്കുന്നത്. ഹിന്ദു സഹോദരങ്ങള്‍ക്ക് ഹോളി ആഘോഷം വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വരുന്നത്. അവര്‍ക്ക് നല്ല രീതിയില്‍ ആഘോഷിക്കാനായി നമസ്‌കാര സമയം മുന്നോട്ട് നീട്ടി വയ്ക്കുകയാണ്. ഞാന്‍ സംസാരിച്ച എല്ലാവരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. സമൂഹത്തിന് നല്ല സന്ദേശം പകരാനായിരിക്കണം നമ്മുടെ പ്രവൃത്തി’, ഇമാം മൗലാന ഫറന്‍ഗി മഹാലി പ്രതികരിച്ചു.ഹിന്ദു സഹോദരങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാവരും ചെയ്ത് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരുന്ന മാര്‍ച്ച് 2നാണ് ഹോളി. ഉച്ചക്ക് 12 മുതല്‍ 1 മണി വരെയാണ് ഹോളി ആഘോഷം ഉച്ചസ്ഥായിയില്‍ എത്തുക. ഇത് ആദ്യമായാണ് ഹോളി ആഘോഷത്തിനായി നമസ്‌കാര സമയത്തില്‍ മാറ്റം വരുത്തുന്നത്. ഹോളി ആഘോഷത്തിനായി ഉത്തര്‍പ്രദേശില്‍ കര്‍ശന സുരക്ഷ ഒരുക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് ഇന്നലെ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളിലെ ജനങ്ങളേയും ഉള്‍ക്കൊളളിച്ച് ഒരു സമാധാന സംഘം രൂപീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം .
.