ഏതന്‍സ്: രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ഏതന്‍സിലെ ആദ്യ മസ്ജിദ് വിശ്വാസികള്‍ക്ക് വീണ്ടും പ്രാര്‍ത്ഥനയ്ക്കായി തുറന്നു നല്‍കി. 1833ല്‍ നിര്‍മിച്ച മസ്ജിദാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്‌കാരത്തിനായി തുറന്നു നല്‍കിയത്. 14 വര്‍ഷമായി അടഞ്ഞു കിടക്കുകയായിരുന്നു ഈ ആരാധനാലയം. ഏതന്‍സില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന ആദ്യത്തെ മസ്ജിദാണിത്.
പാകിസ്താന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം മുസ്‌ലിം കുടിയേറ്റക്കാര്‍ ഗ്രീസില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ പരമ്പരാഗത ക്രിസ്ത്യാനികളുടെ എതിര്‍പ്പ് മൂലം ഇവര്‍ക്ക് പള്ളികള്‍ നിര്‍മിക്കാന്‍ കഴിയാറില്ല. ഏതന്‍സിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് അടുത്താണ് മിനാരമില്ലാത്ത ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
ഏതന്‍സിലെ മുസ്‌ലിംകളുടെ ചരിത്ര നിമിഷമാണ് ഇതെന്ന് മസ്ജിദ് ഭരണസമിതി അംഗമായ ഹൈദര്‍ ആഷിര്‍ പറഞ്ഞു. ഏറെക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു. ദൈവത്തിന് സ്തുതി. സ്വതന്ത്രമായി ആരാധിക്കാന്‍ ഒരു ആരാധനാലയം തുറന്നു കിട്ടിയിരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു ജുമുഅ നമസ്‌കാരം. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ പള്ളി എല്ലാ സമയവും തുറക്കാനാകും എന്ന പ്രതീക്ഷയിലാണ് ഭരണസമിതി അംഗങ്ങള്‍.