മക്ക: സൗദിയില്‍ വിശുദ്ധ ഹറമുകളിലും രാജ്യത്തെ മസ്ജിദുകളിലും മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടന്നു. ഇന്ന് രാവിലെയായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍.
സല്‍മാന്‍ രാജാവിന്റെ ആഹ്വാന പ്രകാരമാണ് വിശ്വാസികള്‍ മഴയെ തേടിയുള്ള നമസ്‌കാരമായ ഇസ്തിസ്ഖാ നിര്‍വഹിച്ചത്.
കോവിഡ് മാനദണ്ഡ പ്രകാരം നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.