X

സമസ്ത നേതാക്കളുമായി മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി

സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരും, പി .കെ കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുള്ള മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി തുടങ്ങിയ നേതാക്കളാണ് കോഴിക്കോട് യോഗം ചേർന്നത്. ആനുകാലിക വിഷയങ്ങളെല്ലാം ചർച്ച ചെയ്തതായും ബന്ധപ്പെട്ട കാര്യങ്ങളിൽ ചൊവ്വാഴ്ചക്ക് ശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.

webdesk15: