ഡൽഹി : ബഹുസ്വരതയും ന്യുനപക്ഷ അവകാശ സംരക്ഷണവും മനോഹരമായി സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃകയാണ് മുസ്ലിം ലീഗെന്ന് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ്
വെർച്വൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ലീഗിന്റെ വിജയകരമായ പരീക്ഷണം വിമർശകർ പോലും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് പാർട്ടി ജനാധിപത്യ ഇടപെടലിന്റെ അപൂർവ്വ മാതൃകയാണ്. ഇന്ത്യയിലെ ഈ വിജയകരമായ മാതൃക ആഗോള സമൂഹം ചർച്ച ചെയ്യണം. യുദ്ധക്കൊതിയുടെ വർത്തമാന കാലത്ത് സമാധാനപരമായ സഹവർത്തിത്വത്തിന് വലിയ പ്രസക്തിയുണ്ട്.
സാംസ്കാരികമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച് തന്നെ ജനാധിപത്യം, മതേതരത്വം, തുടങ്ങിയ ആശയങ്ങളെ നേരത്തെ തന്നെ സ്വീകരിച്ചു എന്നതാണ് മുസ്ലിം ലീഗിന്റെ സവിശേഷത. മുസ്ലിം ലീഗ് എന്ന ഇന്ത്യൻ ആശയത്തെ ലോക ശ്രദ്ധയിൽ കൊണ്ട് വരാനും ചെന്നൈയിൽ നടക്കുന്ന പാർട്ടി സമ്മേളനം ലക്ഷ്യമാക്കുന്നുണ്ട്.മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പ്ളാറ്റിനം ജൂബിലി സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് യൂത്ത് ലീഗ് ഘടകങ്ങൾ ജാഗ്രത പാലിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചർച്ച ഉൽഘാടനം ചെയ്തു.
ഓർഗനൈസിങ് സെക്രട്ടറി ടിപി അശ്‌റഫലി സംഘടന കാര്യങ്ങൾ വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ഷിബു മീരാൻ സംസ്ഥാന ഘടകങ്ങളുടെ രൂപീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. റിലീഫ് വിങ്ങിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും കൺവീനർ സികെ ശാക്കിർ വിശദീകരിച്ചു.
കേരള സംസ്ഥാന ജന:സെക്രട്ടറി പികെ ഫിറോസ് , ദേശീയ ഭാരവാഹികളായ സുബൈർ ഖാൻ (മഹാരാഷ്ട്ര), ഉമർ ഫാറൂഖ് ഇനംദർ (കർണാടക), സജ്ജാദ് ഹുസൈൻ അക്തർ (ബീഹാർ), അഡ്വ: സർഫറാസ് അഹമ്മദ് (യു പി), മുഹമ്മദ് ഇല്യാസ് (തമിഴ്നാട്), തൗസീഫ് ഹുസൈൻ (അസം), പി.പി അൻവർ സാദത്ത്, സാജിദ് നടുവണ്ണൂർ (കേരളം) കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സുബൈർ (യു.പി) ജുനൈദുദീൻ ഷെയ്ഖ് (ഗുജറാത്ത്), അഡ്വ. മർസൂഖ് ബാഫഖി, ആഷിഖ് ചിലവൂർ, നിതിൻ കിഷോർ, ഇ ഷമീർ, അഡ്വ.എൻ.എ കരിം, ടി.എ ഫാസിൽ (കേരളം) മുദസ്സിർ അഹമ്മദ് , ഷഹസാദ് അബ്ബാസി(ഡൽഹി)മുഹമ്മദ് ഇമ്രാൻ (ഉത്തരാഖണ്ഡ്), മുഹമ്മദ് അബ്ദുൽ മജീദ് (ബംഗാൾ), അബ്ദുൽ അസീസ് (ആന്ധ്ര) എന്നിവർ സംസാരിച്ചു.
ഹസൻ സകരിയ്യ സേലം (തമിഴ്നാട്) നന്ദി പറഞ്ഞു.