പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം യൂത്ത്‌ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവപക്ഷം മാര്‍ച്ച് 23ന് ചെര്‍പ്പുളശ്ശേരി ടൗണ്‍ ഹാളില്‍ നടക്കും. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, പാലക്കാട് ലോക്‌സഭാ മണ്ഡലം യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.
