കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സേവന സന്നദ്ധ വിഭാഗം വൈറ്റ് ഗാര്‍ഡിന്റെ സ്ഥാപക ദിനമായ ഡിസംബര്‍ 24ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രി പരിസരങ്ങള്‍ ശുചീകരിച്ച് ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ അറിയിച്ചു. ശുചീകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്യും. 7000 ത്തോളം വരുന്ന വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് സംസ്ഥാനത്തുടനീളമായി ശുചീകരണത്തില്‍ പങ്കാളികളാവും.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സംബന്ധിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി മലപ്പുറത്ത് ഉദ്ഘാടനം ചെയ്യും, ഫൈസല്‍ ബാഫഖി തങ്ങള്‍ തൃശ്ശൂരില്‍ സംബന്ധിക്കും. അഷ്‌റഫ് എടനീര്‍ കാസര്‍ഗോഡും, കെ.എ മാഹീന്‍ തൊടുപുഴ താലൂക്ക്. ഇടവെട്ടി ഗവ. ഹോസ്പിറ്റല്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തിയും ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറിമാരായ സി. കെ മുഹമ്മദലി കണ്ണൂരില്‍ സംബന്ധിക്കും, ഗഫൂര്‍ കോല്‍ക്കളത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി പരിസരത്ത് നടക്കുന്ന ശുചീകരണ പ്രവര്‍ത്തികള്‍ ഉത്ഘാടനം ചെയ്യും. അഡ്വ. കാര്യറ നസീര്‍ തിരുവനന്തപുരത്തും, ടി.പി.എം ജിഷാന്‍ എറണാകുളത്തും ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ മുഴുവന്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളും ശുചീകരണത്തിനായി രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.