കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാര്‍ഷികത്തില്‍ യൂണിറ്റ് തലത്തില്‍ യൂണിറ്റി ഡേ ആചരിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ബ്രട്ടീഷ് രാജില്‍ നിന്നും നാടിന്റെ സ്വാതന്ത്രത്തിനായി നടന്ന പോരാട്ടങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണ്. സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചവര്‍ക്ക് പോലുമുണ്ടായ മനം മാറ്റം ജനാധിപത്യത്തിന്റെ വിജയമാണ്. മത നിരപേക്ഷത ഊതിക്കെടുത്തിയും ജനാധിപത്യ ഗോപുരങ്ങളെ പരിക്കേല്‍പിച്ചും സ്വാതന്ത്ര്യത്തിന്റെ അന്ത:സത്ത ഓരോ ദിനത്താലും ഫാസിസ്റ്റുകള്‍ കവരുകയാണ് തങ്ങളും ഫിറോസും തുടര്‍ന്നു. ഇന്ത്യയെ ഗ്രസിച്ച രോഗങ്ങളില്‍ നിന്നം നാടിനെ രക്ഷിക്കാന്‍ രാഷ്ട്ര അവബോധമുളള തലമുറ വളര്‍ന്നു വരേണ്ടതുണ്ട്. ബഹുമുഖ ലക്ഷ്യത്തോടെയാണ് യൂണിറ്റി ഡേ ആചരിക്കുന്നതെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. യൂണിറ്റ്/ശാഖ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.
യുണിറ്റി ഡേയുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്രൃ ദിന സന്ദേശം കൈമാറുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്യും. ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി സമാപിക്കുക. മധുര വിതരണവും നടത്തും. യൂണിറ്റി ഡേ വിജയമാക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.