X

ഇടത് സര്‍ക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ മുസ്‌ലിം യുത്ത് ലീഗ് നികുതി വിചാരണ സദസ്സുകള്‍ തിങ്കളാഴ്ച

കോഴിക്കോട് : ഇടത് സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റ് സകലമാന സാധനങ്ങള്‍ക്കും വില വര്‍ധിക്കും വിധത്തില്‍ നികുതി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു. ഇടത് സര്‍ക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ എന്ന മുദ്രാവാക്യത്തില്‍ തിങ്കളാഴ്ച (ഫെബ്രുവരി 6ന്) നികുതി വിചാരണ സദസ്സുകള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആണ് വിചാരണ സദസ്സ് സംഘടിപ്പിക്കുക.

കേന്ദ്രസര്‍ക്കാരിന് പിറകെ, കേരള സര്‍ക്കാരും ഇരുട്ടടിയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പെട്രോള്‍, ഡീസല്‍ എന്നിവക്ക് രണ്ടു രൂപ സെസ് വര്‍ദ്ധിപ്പിച്ചതിലൂടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധന നികുതി കൊടുക്കാന്‍ കേളീയര്‍ വിധിക്കപ്പെടുകയാണ്. വീട് വെക്കാനുള്ള ചിലവ് സാധാരണക്കാരനെ ഏറെ ബാധിക്കും. കെട്ടിടനികുതി കൂട്ടി. പുതുതായി ഒരു പദ്ധതിയും അവതരിപ്പിച്ചില്ല. ജനക്ഷേമം മുന്‍നിറുത്തിയുള്ള ഒരു പ്രഖ്യാപനം പോലും ഉണ്ടായില്ല. വിലയും നികുതിയും വര്‍ദ്ധിപ്പിച്ച കാര്യം പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രമായി ഒരു പ്രഹസന ബഡ്ജറ്റാണ് ഇടത് സര്‍ക്കാര്‍ അവതരിപ്പിച്ചത്. കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന രീതിയില്‍ ജനദ്രോഹ നടപടികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളികളാവാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

webdesk11: