X
    Categories: MoreViews

ആശ്രയമായി യൂത്ത് ലീഗ്; അകം നിറഞ്ഞ് അഭയാര്‍ത്ഥികള്‍

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം. ഡല്‍ഹിയിലെ ശരണ്‍ വിഹാറിലെയും, ഫരീദാബാദിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികള്‍ക്കാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പെരുന്നാള്‍ കിറ്റും, വസ്ത്രങ്ങളും വിതരണം ചെയ്തത്.

പിറന്ന നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട 150 കുടുംബങ്ങളാണ് ഈ രണ്ടിടത്തെയും ക്യാമ്പുകളില്‍ താമസിക്കുന്നത്. മാന്‍മറിലെ വംശീയ കലാപത്തിലെ ഇരകളാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍. ഇന്ത്യയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിരവധി റോഹിങ്ക്യന്‍ കുടുംബങ്ങളുണ്ട്. ന്യൂഡല്‍ഹി, കാശ്മിര്‍, ഫരീദാബാദ്, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.’പരിമിതമായ സൗകര്യങ്ങളിലാണ് കഴിയുന്നതെങ്കിലും മരണഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്നു എന്നത് ഏറെ ആശ്വാസമാണ്. സാമൂഹ്യ സന്നദ്ധ സംഘടനകളുടെ സഹായഹസ്തങ്ങളും ഇവര്‍ക്ക് തുണയായെത്തുന്നു. കലാപത്തിന്റെ ഭീതിയില്‍ പിറന്ന് നാട് വിട്ടോടി വണ്ട അഭയാര്‍ത്ഥികളുടെ കണ്ണുകളില്‍ ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്. എന്നിരുന്നാലും സ്വന്തമായി തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്തതും, കുട്ടികള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ കഴിയാത്തതും അവരെ ആശങ്കയിലാഴ്ത്തുന്നു. അവിടെയാണ് മുസ്ലിം യൂത്ത് ലീഗിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് വേണ്ടി സ്വയംതൊഴിലിനും , കുട്ടികളുടെ വിദ്യഭ്യാസത്തിനും ഉതകുന്ന സമഗ്ര പദ്ധതി നടപ്പിലാക്കുക എന്നതാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഉദ്ദേശിക്കുന്നത്.അവരെ സ്വയംപര്യാപ്തരാക്കി തീര്‍ക്കുന്നതിലൂടെ മാത്രമേ അവര്‍ക്ക് അഭിമാനബോധം പകര്‍ന്ന് നല്‍കാനാകു.ജൂലൈ 14, 15 തിയതികളില്‍ കല്‍ക്കത്തയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം പദ്ധതിയുടെ രൂപരേഖ തയാറാക്കുമെന്ന്യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു.ദേശീയ വൈസ് പ്രസിഡണ്ട് ആസിഫ് അന്‍സാരി (ഡല്‍ഹി), എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഹലിം, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സലീല്‍ ചെമ്പയില്‍.തൗഖീര്‍ ഫാറൂഖി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

chandrika: