X

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; സന്ദേശമറിയിച്ച് നാളെ ജില്ലകളില്‍ യൂത്ത് ബാന്‍ഡ്

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വിളംബരമറിയിച്ച് കൊണ്ട് നാളെ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലകളില്‍ യൂത്ത് ബാന്‍ഡ് സംഘടിപ്പിക്കും. ബാനറുകളും, നാസിക് ഡോള്‍ പോലുള്ള വാദ്യോപകരണങ്ങളുമടങ്ങുന്ന യൂത്ത് ബാന്‍ഡ് വ്യത്യസ്തത നിറഞ്ഞതാക്കാനുള്ള ഒരുക്കമാണ് ജില്ലകള്‍ തോറും നടക്കുന്നത്. യുവാക്കളും വിദ്യാര്‍ത്ഥികളും യൂത്ത് ബാന്‍ഡില്‍ അണിനിരക്കും. കാസര്‍കോട് ജില്ലാ കമ്മറ്റിയടെ ആഭിമുഖ്യത്തില്‍ 8ന് വൈകീട്ട് നാല് മണിക്ക് കാസര്‍കോട് ടൗണില്‍ യൂത്ത് ബാന്‍ഡ് സംഘടിപ്പിക്കും.

കണ്ണൂര്‍ ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ യൂത്ത് ബാന്‍ഡ് സംഘടിപ്പിക്കും. കണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണിലും, തളിപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കമ്പിലും, ഇരിക്കൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠാപുരത്തും, പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയിലും, മട്ടന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണിലും, കൂത്ത്പറമ്പ് മണ്ഡലത്തില്‍ കല്ലിക്കണ്ടി, കടവത്തുര്‍, പെരിങ്ങത്തൂര്‍ എന്നീ സ്ഥലങ്ങളിലും, അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വളപട്ടണത്തും, കല്യാശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാട്ടൂലും, തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി ടൗണിലും യൂത്ത് ബാന്‍ഡ് നടക്കും. വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന യൂത്ത് ബാന്‍ഡ് കല്‍പറ്റയില്‍ വൈകീട്ട് 4മണിക്ക് നടക്കും. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിറ്റിയില്‍ യൂത്ത് ബാന്‍ഡ് വൈകീട്ട് 4മണിക്ക് നടക്കും.
മലപ്പുറത്ത് വൈകീട്ട് 4മണിക്ക് സുന്നി മഹല്‍ പരിസരത്ത് നിന്ന് വിവിധ കലാരൂപങ്ങളുടെ അടമ്പടിയോടെ പ്രകടനമായി ആരംഭിക്കുന്ന യൂത്ത് ബാന്‍ഡ് കുന്നുമ്മല്‍ ടൗണില്‍ സമാപിക്കും. പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് ബാന്‍ഡ് പാലക്കാട് ലീഗ് ഓഫീസ് പരിസത്ത് നിന്നാരംഭിച്ച് കോട്ട മൈതാനത്തിന് സമീപം സമാപിക്കും. തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ടൗണിലും യൂത്ത് ബാന്‍ഡ് സംഘടിപ്പിക്കും. എറണാകുളത്ത് തൃക്കാക്കരയിലും, ഇടുക്കി ജില്ലയില്‍ തൊടുപുഴയിലും, കോട്ടയം ജില്ലയില്‍ കോട്ടയം ടൗണിലും, ആലപ്പുഴ ജില്ലയില്‍ കായംകുളത്തും.
പത്തനതിട്ട ജില്ലയില്‍ ചുങ്കപ്പാറയിലും യൂത്ത് ബാന്‍ഡ് നടക്കും. കൊല്ലം ജില്ലയില്‍ കൊട്ടിയത്ത് നിന്നാരംഭിച്ച് കൊല്ലം ടൗണില്‍ സമാപിക്കും, തിരുവനന്തപുരത്ത് വൈകീട്ട് 4മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് യൂത്ത് ബാന്‍ഡ് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. യൂത്ത് ബാന്‍ഡ് യുവജന – വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ വര്‍ണ്ണാഭമാക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ജില്ലാതലങ്ങളില്‍ നടക്കുന്നത്.

chandrika: