X

മുസ്‌ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്‍റ്റി മീറ്റ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ഭാഗമായുള്ള ഫാക്കല്‍റ്റി മീറ്റ് നാളെ (ഡിസംബര്‍ 17ന് ശനിയാഴ്ച) കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടക്കും. രാവിലെ 9.30ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി ഫാക്കല്‍റ്റി മീറ്റ് ഉദ്ഘാടനം ചെയ്യും.

രാഷ്ട്രത്തിന്റെ യും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പാഠശാലയുടെ ലക്ഷ്യം. മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലാണ് പാഠശാല ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് തലങ്ങളില്‍ നടന്ന് വരുന്ന പാഠശാലകള്‍ നാലാം എഡിഷനിലേക്ക് കടക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റി മുഖാന്തരം രജിസ്‌ട്രേഷന്‍ നടത്തിയ പഠിതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കിയ ഫാക്കല്‍റ്റികളാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്.

ഫാക്കല്‍റ്റികള്‍ക്കുള്ള മൂന്നാമത്തെ റിഫ്രഷ്‌മെന്റ് കോഴ്‌സ് ആണ് നാളെ നടക്കുന്നത്. എം. സി വടകര, ടിപിഎം ബഷീര്‍, ഉസ്മാന്‍ താമരത്ത്, അഷ്റഫ് വാളൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഫാക്കല്‍റ്റികള്‍ക്കാണ് സംസഥാന കമ്മിറ്റി തുടര്‍ പരിശീലനം നല്‍കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന ഫാക്കല്‍റ്റി മീറ്റ് വൈകിട്ട് 4 മണി വരെ തുടരും. ജില്ല കമ്മിറ്റികള്‍ തെരഞ്ഞെടുത്ത ഫാക്കള്‍റ്റികള്‍ സമയ കൃത്യതയോടെ മീറ്റില്‍ സംബന്ധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.

Test User: