X

മുസ്‌ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ കോൺവൊക്കേഷൻ ജൂൺ 10ന്

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാല പഠിതാക്കളുടെ കോൺവൊക്കേഷൻ നാളെ (ജൂൺ 10ന്, ശനിയാഴ്ച) കോഴിക്കോട് വെച്ച് നടക്കും. കാലിക്കറ്റ്‌ ടവർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 മണിക്കാരംഭിക്കുന്ന ചടങ്ങിൽ വെച്ച് പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂർത്തീകരിച്ച പഠിതാക്കൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കോൺവൊക്കേഷൻ ഉത്ഘാടനം ചെയ്യും. പി. കെ കുഞ്ഞാലിക്കുട്ടി, ഡോ. എം. കെ മുനീർ, പി.എം.എ സലാം സംബന്ധിക്കും.

രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യൻ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പാഠശാല പകർന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ സ്വാതന്ത്ര്യ സമരവും നായകരും, ബഹുസ്വരത, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം, ഫാസിസം, മുന്നണി രാഷ്ട്രീയം, കേരളീയ നവോത്ഥനം, തീവ്രവാദത്തിന്റെ ഭവിഷ്യത്തുകൾ, ജനാധിപത്യ ശാസ്ത്രീകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ സിലബസ്സിന്റെ ഭാഗമായിരുന്നു. പഞ്ചായത്ത്‌ തലത്തിൽ ആണ് പാഠശാല സംഘടിപ്പിച്ചത്. മുസ്‌ലിം ലീഗ് സ്ഥാപക നേതാവും മുൻ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലായി നടന്ന പാഠശാലയുടെ ആദ്യ ബാച്ചിന്റെ കോൺവൊക്കേഷൻ ആണ് നാളെ നടക്കുന്നത്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ആണ് പാഠശാല സംസ്ഥാന കോർഡിനേറ്റർ. കോഴ്സ് പൂർത്തീകരിച്ച പഠിതാക്കൾക്ക് പുറമേ സംസ്ഥാന കമ്മിറ്റി നൽകിയ നാല് റിഫ്രഷ്മെന്റ് കോഴ്സ്കളിൽ പങ്കെടുത്ത ഫാക്കൽറ്റി അംഗങ്ങൾക്കും പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂർത്തീകരിച്ച വിവിധ തലങ്ങളിലെ ഒബ്സർവർമാർക്കും മെഡലും സർട്ടിഫിക്കറ്റും നൽകും

webdesk14: