കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജനുവരി 21 ന് ഞായറാഴ്ച്ച നടത്തുന്ന മഹാറാലിയുടെ തീം സോങ് മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എം കെ മുനീർ പുറത്തിറക്കി. അനീതിക്കും ദുർഭരണത്തിനുമെതിരെ സമര പോരാട്ടത്തിനിറങ്ങാൻ യുവത സജ്ജമാകണമെന്ന സന്ദേശമാണ് യൂത്ത് ലീഗ് മഹാറാലി തീം സോങ്ങിലൂടെ നൽകുന്നത്. അരുതായ്മകൾക്കെതിരെ നിരന്തര ശബ്ദമുയർത്താൻ ഹരിത യൗവ്വനം തയ്യാറാണെന്നും തീം സോങ് വ്യക്തമാക്കുന്നു.
ഹസൈൻ ചേറൂർ സംവിധാനം ചെയ്ത ആരിഫ് തണലോട്ടിൻ്റെ വരികൾക്ക് സംഗീതം നൽകിയത് സിദ്ദീഖ് പെരുമുഖമാണ്.’ അദ്നാൻ ചോലക്കൽ കോർഡിനേറ്ററും ലിജിത്ത് ആദാർസ് പ്രോഗ്രാമിങും നൽകിയ തീം സോങ് സിദ്ദീഖ് പെരുമുഖവും ഹസൈൻ ചേറൂരും ചേർന്നാണ് ആലപിച്ചത്.
തീം സോങ് പ്രകാശന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ടിപിഎം ജിഷാൻ, എം. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ നജാഫ്, മുസ്‌ലിം ലീഗ് നോർത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സഫറി വെള്ളയിൽ സംബന്ധിച്ചു