കോഴിക്കോട് : മ്യാന്‍മാറില്‍ തുല്യതയില്ലാത്ത ക്രൂരതകള്‍ക്ക് വിധേയമാവുന്ന റോഹിങ്ക്യന്‍ ജനതയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിലെ കുറ്റകരമായ അനാസ്ഥ തുറന്ന് കാണിക്കുന്നതിനും മര്‍ദ്ദിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന റാലിയും സംഗമവും വന്‍ വിജയമാക്കാന്‍ ജില്ലകളില്‍ ഒരുക്കങ്ങള്‍ സജീവമാകുന്നു. ഡിസംബര്‍ 31ന് വൈകീട്ട് 3മണിക്ക് കോഴിക്കോട് ആണ് റാലിയും സംഗമവും നടക്കുന്നത്. ഇത് സംബന്ധമായി കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മറ്റിയുടെ സ്‌പെഷ്യല്‍ മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്ന് 4000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിന് യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. യൂണിറ്റ് തലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ വാഹനങ്ങളില്‍ എത്തിക്കുന്നതിന് നിയോജക മണ്ഡലം, പഞ്ചായത്ത് കമ്മറ്റികള്‍ നേതൃത്വം നല്‍കും. ഇതിനായി നിയോജക മണ്ഡലം നിരീക്ഷകരുടെ സാന്നിധ്യത്തില്‍ പഞ്ചായത്തില്‍ പ്രത്യേക യോഗം ചേരും. യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ എം.എ സമദ് റാലി സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, പി.പി റഷീദ്, പി.പി ജാഫര്‍, കെ.എം.എ റഷീദ്, എ.കെ ഷൗക്കത്തലി, ജാഫര്‍ സാദിഖ്, വി.കെ റഷീദ് മാസ്റ്റര്‍, വി.പി റിയാസ് സലാം, സലാം തേക്കുംകുറ്റി, സൈദ് ഫസല്‍, എ. സിജിത്ത്ഖാന്‍ പ്രസംഗിച്ചു. ടി. നിസാര്‍, വി. ശിഹാബ്, എം.പി ഷാജഹാന്‍, ഷാഹിര്‍ കുട്ടമ്പൂര്‍, വി.കെ ഷരീഫ്, കെ.എം സമീര്‍, മൂസ്സ കൊത്തബ്ര, സിറാജ് സി, ഒ.എം നൗഷാദ്, ടി.പി.എം ജിഷാന്‍, കെ.വി മന്‍സൂര്‍, എം. ഫൈസല്‍, എം. ബാബുമോന്‍, കെ.പി സുനീര്‍, നിസാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയില്‍ നിന്ന് യൂണിറ്റ് തലത്തില്‍ നിന്ന് പ്രവര്‍ത്തകരെ റാലിയില്‍ പങ്കെടുപ്പിക്കാന്‍ ജില്ലാതല റാലി വിളംബര കണ്‍വെന്‍ഷന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇത് സംബന്ധമായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും. കണ്‍വെന്‍ഷന്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം റാലി സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. ജില്ലയില്‍ നിന്ന് 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യോഗം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സി.എ സാജിദ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് നടന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍ അധ്യക്ഷത വഹമിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു ജില്ലയില്‍ നിന്ന് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് റാലി സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. വി.പി മൂസാന്‍ കുട്ടി സ്വാഗതവും സമീര്‍ പറമ്പത്ത് നന്ദിയും പറഞ്ഞു. റാലിയും സംഗമവും വന്‍ വിജയമാക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭ്യര്‍ത്ഥിച്ചു.
മുസ്‌ലിം യൂത്ത് ലീഗ്
യോഗം ഞായറാഴ്ച
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ് , ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ജനുവരി 1ന് ഞായറാഴ്ച രാവിലെ 9മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ച് ചേരുന്നതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.