മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിരന്തര വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രതിഷേധം. മയൂര്‍വിഹാറില്‍ നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കൊലവിളി പ്രസംഗങ്ങളും വംശീയ അതിക്രമങ്ങളും രാജ്യത്ത് നിത്യസംഭവമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പുണ്യഭൂമിയിയ ഹരിദ്വാറില്‍ സംഘ്പരിവാറില്‍ നിന്ന് രാജ്യം കേട്ടത് പച്ചയായ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ ക്രിസ്മസ് ദിവസം പോലും ആക്രമണങ്ങള്‍ നടന്നു. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരേ സമയം മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമം നടക്കുന്നു. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ മറവില്‍ പച്ചയായ നൂന പക്ഷ പീഡനമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ആരിഫ് റെഹ്ബര്‍, സുബൈര്‍ ഖാന്‍ സെക്രട്ടറിമാരായ നസ്‌റുള്ള ഖാന്‍, സജജാദ് ഹുസൈന്‍ അക്തര്‍, ഉമര്‍ ഫാറൂവ് ഇനാംദാര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍, അഡ്വ: എ വി അന്‍വര്‍, സി കെ ഷാക്കിര്‍ ഡല്‍ഹി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹ സാദ്, ട്രഷറര്‍ ഡാനിഷ് ഖാന്‍,ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് സര്‍ഫറാസ് മുഹമ്മദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍ ട്രഷറര്‍ അയാസ് മുഹമ്മദ്, ഹരിയാന സംസ്ഥാന പ്രസിഡണ്ട് അസറുദ്ദീന്‍ ചൗധരി ജാര്‍ഖണ്ഡ് കണ്‍വീനര്‍ തബ് റേസ് അന്‍സാരി എന്നിവര്‍ നേതൃത്വം നല്‍കി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് അക്രമികളെ സംരക്ഷിക്കുകയാണ്. ഇതിനെതിരായ പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.