കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡ് രൂപീകരണ ദിനം വൈറ്റ് ഗാര്‍ഡ് ഡേ ആയി ആചരിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.കെ ഫിറോസ് ഉല്‍ഘാടനം ചെയ്തു. യുവജന യാത്രയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വൈറ്റ് ഗാര്‍ഡ് പ്രളയ കാലത്തും, കോവിഡ്, നിപ്പ കാലത്തും നടത്തിയിട്ടുള്ള സേവനം മലയാളികള്‍ മറക്കില്ലെന്നും കൂടുതല്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ ജനങ്ങള്‍ നല്‍കിയിട്ടുള്ള അംഗീകാരം നമ്മെ പ്രചോദിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും കോര്‍ഡിനേറ്റര്‍ എ ഷിജിത്ത് ഖാന്‍ നന്ദിയും പറഞ്ഞു. ജില്ല ട്രഷറര്‍ കെ എം എ റഷീദ്, ഒ എം നൗഷാദ്, മെഡിക്കല്‍ സൂപര്‍വൈസര്‍ കുട്ടന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോഫി എ പി, എസ് ഇ യു സംസ്ഥാന സെക്രട്ടറി ഹനീഫ പനായി, സലാം ചേളന്നൂര്‍, സജീര്‍ ചീകിലോട്, യൂനുസ് കോതി, സിദ്ധീഖ് മലയമ്മ,ബിജു മുഖദാര്‍, നൗഷാദ് കല്ലിങ്ങല്‍, പി സി കാദര്‍ എന്നിവര്‍ സംസാരിച്ചു.