X

ജലീലിന്റെ ബന്ധുനിയമനം; യൂത്ത് ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; അന്യായ അറസ്റ്റ്

മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത്്് ലീഗ് നടത്തിയ മാര്‍ച്ച് കോഴിക്കോട്ടെ കെഎംഡിഎഫ്‌സി ആസ്ഥാനത്തിനു സമീപം പൊലീസ് തടഞ്ഞപ്പോള്‍ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍

കോഴിക്കോട്: അന്യായമായി ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്് നടക്കാവ് വണ്ടിപ്പേട്ടയിലെ കേരള മൈനോരിറ്റി ഡവലപ്‌മെന്റ് ആന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക്് മുസ്്‌ലിം യൂത്ത്്‌ലീഗ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാലത്ത് ഉത്തരമേഖലാ ഡി.ജി.പിയുടെ ഓഫീസിനു എതിര്‍വശത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് വണ്ടിപ്പേട്ടയിലെ കോര്‍പറേഷന്‍ ഓഫീസിനു സമീപം പൊലീസ് തടഞ്ഞു. കുത്തിയിരുന്നു പ്രതിഷേധിച്ച യൂത്ത്‌ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കും നേരെ പൊലീസ് ബലം പ്രയോഗിച്ചു. പ്രവര്‍ത്തകരെ പിടിച്ചുവലിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ബലം പ്രയോഗിക്കുകയും അന്യായമായി അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഉത്തരമേഖലാ ഡിജിപിയുടെ ഓഫീസിനു എതിര്‍വശത്ത് നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് വണ്ടിപ്പേട്ടയിലെ കോര്‍പറേഷന്‍ ഓഫീസിനു സമീപം വെച്ച്് പൊലീസ് തടഞ്ഞപ്പോള്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കി കുത്തിയിരിപ്പു നടത്തിയവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്്. മൂന്നു ബസ് നിറയെ പ്രവര്‍ത്തകരെ കുത്തിനിറച്ച്് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

മൈനോരിറ്റി ഡവലപ്‌മെന്റ് ആന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക്് മുസ്്‌ലിം യൂത്ത്്‌ലീഗ് നടത്തിയ മാര്‍ച്ചില്‍ ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതവും ട്രഷറര്‍ പി.പി റഷീദ് നന്ദിയും പറഞ്ഞു.
മുസ്്‌ലിംലീഗ് ജില്ലാപ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, വൈസ്പ്രസിഡന്റ് പി ഇസ്മാഈല്‍ വയനാട്, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കല്‍ സംസാരിച്ചു.
പ്രതിഷേധ മാര്‍ച്ചിന് കെ.എം.എ റഷീദ്, പി.പി ജാഫര്‍, ഒ.കെ ഫൈസല്‍, സി ജാഫര്‍ സാദിഖ്, എസ്.വി ഷൗലിഖ്, എ ഷിജിത് ഖാന്‍, ഷഫീഖ് അരക്കിണര്‍, എ.കെ ഷൗക്കത്തലി, എകെ കൗസര്‍, സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസല്‍, വി.പി റിയാസ് സലാം നേതൃത്വം നല്‍കി.

chandrika: