X

മുസ്‌ലിം യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്; പി.കെ ഫിറോസ് ഉത്ഘാടനം ചെയ്യും

കോഴിക്കോട് : മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ റാലി നാളെ (ചൊവ്വാഴ്ച) കോഴിക്കോട് നഗരത്തിൽ നടത്തും. വൈകുന്നേരം നാലുമണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂർ റോഡ് വഴി സി എച്ച് ഓവർ ബ്രിഡ്ജിന് സമീപത്താണ് റാലി സമാപിക്കുന്നത്. ഐക്യദാർഢ്യ റാലി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ മത,മാധ്യമ മേഖലകളിലെ പ്രഗൽഭർ പങ്കെടുക്കും.

നൂറു കണക്കിന് ചർച്ചുകൾ തകർക്കപ്പെട്ടു, ആയിരങ്ങൾ അഭയാർത്ഥികളായി, നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു എന്നിട്ടും ശക്തമായ നടപടികൾ സ്വീകരിച്ച് കലാപം ശമിപ്പിക്കാനുള്ള യാതൊരുവിധ സമീപനവും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപ്പിൽ വരാത്തതിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകളെ വിവസ്ത്രയാക്കി പൊതുമധ്യത്തിൽ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന മാനവിക വിരുദ്ധമായ സംഭവങ്ങൾ വരെ മണിപ്പൂരിൽ നടന്നിട്ടും ഇന്ത്യാ മഹാരാജ്യത്തിന്റെ അഭിമാനം കളങ്കപ്പെടുത്തുന്ന ഈ അക്രമത്തിനെതിരെ ഭരണകൂടം മാന്യമായ ഒരു പ്രതിരോധ നടപടി സ്വീകരിക്കാത്തത് ഇന്ത്യക്കാർ എന്ന നിലയിൽ ഓരോ പൗരനും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തേണ്ടതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഈ പ്രതിഷേധത്തിലൂടെ ഓർമ്മപ്പെടുത്തുകയാണ്.

മണിപ്പൂർ ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായി ശബ്ദമുയർത്താൻ നടത്തുന്ന കോഴിക്കോട് നഗരത്തിലെ ഐക്യദാർഢ്യ റാലിയിൽ മുഴുവൻ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, കെ എം എ റഷീദ്, സി ജാഫർ സാദിക്ക്, ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എ ഷിജിത്ത് ഖാൻ, എം പി ഷാജഹാൻ, ശുഐബ് കുന്നത്ത്, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്,ഹാരിസ് കൊത്തിക്കുടി,എം ടി സൈദ് ഫസൽ, കെ പി സുനീർ, സയ്യിദലി തങ്ങൾ, സിറാജ് ചിറ്റേടത്ത് സംസാരിച്ചു.

webdesk14: