മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി തെലുങ്കാന മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയാവും

കോഴിക്കോട് : ജനുവരി 21 ന് ഞായറാഴ്ച്ച കോഴിക്കോട് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് മഹാറാലിയിൽ തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയായി പങ്കെടുക്കും.

തെലുങ്കാനയിലെ ആദിവാസി ഗോത്ര വിഭാഗത്തിൽ ജനിച്ച ഇവർ അഭിഭാഷകയായിരുന്നു. അഖിലേന്ത്യാ മഹിളാ കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായി സ്ത്രീപക്ഷ മുന്നേറ്റത്തിൻ്റെ മുന്നണി പോരാളിയായി നിന്നു. അഞ്ചു നിയമസഭാ തെരഞ്ഞടുപ്പുകളിൽ മൽസരിച്ച് മൂന്ന് പ്രാവിശ്യം വിജയം നേടി. 2018 ലും 2023 ലും മുലുഗ് മണ്ഡലത്തിൽ നിന്നും തുടർച്ചായി വിജയിച്ചു.

തെലുങ്കാന സംസ്ഥാനത്തിൻ്റെ രൂപീകരണത്തിന് ശേഷം 2023 ൽ കോൺഗ്രസിൻ്റെ തിരിച്ച് വരവിന് രേവന്ത് റെഡ്ഡി യോടൊപ്പം നിർണ്ണായക പങ്ക് വഹിച്ച സീതക്ക 2022 ൽ ഉസ്മാനിയ സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നിലക്കാത്ത പോരാട്ട വീര്യത്തിൻ്റെ പ്രതീകമായ സീതക്കയുടെ വരവ് മഹാറാലി ഉയർത്തി പിടിക്കുന്ന മുദ്രാവാക്യത്തിന് കരുത്ത് പകരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

webdesk13:
whatsapp
line