കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗിൻ്റെ മഹാറാലിയുടെ പ്രചരണവുമായി കോഴിക്കോട് സിറ്റി ഓട്ടോ തൊഴിലാളി യൂണിയൻ (എസ്.ടി.യു) നടത്തിയ ഓട്ടോ റാലി ശ്രദ്ദേയമായി. കോഴിക്കോട് കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപത്ത് വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ ജന രോഷം മഹാറാലിയിലൂടെ ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ തലങ്ങളിൽ യൂത്ത് ലീഗ് നടത്തിയ യൂത്ത് മാർച്ചുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത അതിന് തെളിവാണെന്നും പി.എം.എ സലാം കൂട്ടി ചേർത്തു. ഓട്ടോ തൊഴിലാളി യൂണിയൻ (STU) സിറ്റി പ്രസിഡണ്ട് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് സിറ്റിയിലെ നിരവധി ഓട്ടോ തൊഴിലാളികൾ പങ്കെടുത്ത ഓട്ടോ റാലി മുതലക്കുളത്ത് സമാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻഹാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി ഇസ്മായിൽ, വൈസ് പ്രസിഡണ്ടുമാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സെക്രട്ടറിമാരായ സി കെ മുഹമ്മദലി, ടി.പി.എം ജിഷാൻ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ സി അബൂബക്കർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ എം എ റഷീദ്, നോർത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് റിഷാദ് പുതിയങ്ങാടി, സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ്, അഡ്വ.ഫാത്തിമ തഹ്ലിയ സംസാരിച്ചു. ഹബീബ് സ്വാഗതവും മുജീബ് കക്കോടി നന്ദിയും പറഞ്ഞു.