ലുഖ്മാന്‍ മമ്പാട്
ന്യൂഡല്‍ഹി: ‘ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഹിന്ദി ഹൃദയ ഭൂമിയിലെ സംഘടനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി. അഞ്ച് വര്‍ഷക്കാലത്തെ മോദി വാഴ്ച്ചയില്‍ രാജ്യം സാക്ഷ്യം വഹിച്ച നീതി നിഷേധങ്ങള്‍ക്കെതിരെയാണ് യൂത്ത് ലീഗ് ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിച്ചത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, അഴിമതിക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയുള്ള യുവജന പ്രതിഷേധമായി ജസ്റ്റിസ് മാര്‍ച്ച് ഇരമ്പിയത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്ത നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിനെതിരെയുള്ള യുവജന പ്രതിഷേധമായി ജസ്റ്റിസ് മാര്‍ച്ച് മാറി.
ആള്‍ക്കൂട്ട ഭീകരതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളും, നൂറുക്കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകരും ജസ്റ്റിസ് മാര്‍ച്ചില്‍ അണിനിരന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഡല്‍ഹി നഗരത്തില്‍ എഴുതിച്ചേര്‍ത്ത് മുസ്ലിം യൂത്ത് ലീഗിന്റെ സമര ചരിത്രത്തിലെ ഉജ്ജ്വല ഏടാണ്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബില്‍ ഗഫാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ്, മണിപ്പുര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുര്‍റം അനീസ് ഉമര്‍, കൗസര്‍ ഹയാത് ഖാന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, അഡ്വ: വി കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി (ആഗ്ര ) മുഹമ്മദ് ആരിഫ് (യു.പി ) സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര) സെക്രട്ടറിമാരായ സജജാദ് അക്തര്‍ (ബീഹാര്‍) യൂത്ത് ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, സെക്രട്ടറി അതീബ് ഖാന്‍, വനിതാ ലീഗ് ദേശീയ പ്രസിഡണ്ട് തഷ്രീഫ് ജഹാന്‍, മുസ്ലിം ലീഗ് യു.പി സംസ്ഥാന പ്രസിഡണ്ട് മതീന്‍ ഖാന്‍, പഞ്ചാബ് പ്രസിഡണ്ട് മുഹമ്മദ് തിണ്ട്, ഡല്‍ഹി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇമ്രാന്‍ ഐ ജാസ്, യൂത്ത് ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ട് ഇമ്രാന്‍ അഷ്‌റഫി, ഹരിയാന സംസ്ഥാന പ്രസിഡണ്ട് അസഹറുദീന്‍ ചൗധരി, ഉത്തര്‍പ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍, ആസാം സംസ്ഥാന പ്രസിഡണ്ട് റജാഉല്‍ കരിം ഡല്‍ഹി യൂത്ത് ലീഗ് പ്രസിഡണ്ട് മുദസ്സിര്‍ ഉല്‍ ഹഖ്, ജനറല്‍ സെക്രട്ടറി ഷെഹസാദ് അബ്ബാസി, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ: ഹാരിസ് ബീരാന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഹലിം, സയ്യിദ് മര്‍സൂഖ് തങ്ങള്‍, റഹ്മത്ത് നദവി, പി ളംറത്ത്, അഡ്വ: എ.വി അന്‍വര്‍, അഡ്വ: കെ.എം ഹനീഫ, യൂസുഫ് പടനിലം, ഷിബു മീരാന്‍, അഡ്വ: വി.കെ റഫീഖ്, സിദ്ധിഖ് തങ്ങള്‍, മുഹമ്മദലി ബാബു, റഷീദ് ഹാജി, നിസാര്‍ ചെളേരി ,സമാന്‍ കതിരൂര്‍ ,ഡല്‍ഹി കെ.എം.സി.സി നേതാക്കളായ സലില്‍ ചെമ്പയില്‍, ഖാലിദ് റഹ്മാന്‍എന്നിവര്‍ നേതൃത്വം നല്‍കി.