കോഴിക്കോട് : പ്രാദേശിക പാര്‍ടി ഓഫിസുകളെ ജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ പദ്ധതിയായ ജന സഹായിയുടെ പുതിയ കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനസഹായി രണ്ടാം ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ കമ്പിളിപറമ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി അഡ്വ.പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എം.എ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി മരക്കാരുട്ടി, വാര്‍ഡ് മെമ്പര്‍ വെള്ളരിക്കല്‍ മുസ്തഫ, സി ഹാസിഫ്, എന്‍.എ അസീസ്, എം.എ ലത്തീഫ്, പി.വി അജ്മല്‍ എം ഫിര്‍ഷാദ്, ടി അജ്മല്‍ സംബന്ധിച്ചു. നൊച്ചാട് ജനസഹായി കേന്ദ്രം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി ടി ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ് സിറാജ് സംസാരിച്ചു. ഒളവണ്ണ മൂര്‍ക്കനാട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജുനൈദ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
പാലക്കാട് ജില്ലയില്‍ നെടുങ്ങാട്ടൂര്‍ കെ പി മുഹമ്മദ് മുസ്ലിയാര്‍ സ്മാരക സൗധത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ജനസഹായി സംസ്ഥാന കോര്‍ഡിനേറ്ററുമായ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. കെ പി സലിം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ റഷീദ് കൈപ്പുറം മുഖ്യ പ്രഭാഷണം നടത്തി.
മലപ്പുറം ജില്ലയില്‍ പൂക്കോട്ടൂര്‍ മുതിരിപ്പറമ്പിലെ ജന സഹായി കേന്ദ്രം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സിക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ മുനീര്‍ അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇസ്മായില്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് പി ഖമറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. കൊളത്തൂരില്‍ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സലീം കുരുവമ്പലം ഉല്‍ഘാടനം ചെയ്തു. പുളിക്കല്‍ ചോലമാടില്‍ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.എം.എ സമീര്‍ ഉത്ഘാടനം ചെയ്തു. തിരൂരങ്ങാടി ദയാ സെന്ററില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ഉല്‍ഘാടനം ചെയ്തു. പാണ്ടിക്കാട് പഞ്ചായത്തിലെ ഒടോമ്പറ്റയിലെ കേന്ദ്രം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് എം യൂസഫ് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ജില്ലയിലെ വെളിയമ്പ്രയില്‍ യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി പി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീര്‍ നല്ലൂര്‍, നിയോജക മണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
പയഞ്ചേരി ശാഖാ കമ്മറ്റിയുടെ കേന്ദ്രം ഇരിട്ടി സി എച്ച് സൗധത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് പി കെ യൂസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം എം മജീദ്, ജനറല്‍ സിക്രട്ടറി ഒമ്പാന്‍ ഹംസ, നസീര്‍ നല്ലൂര്‍, ഫവാസ് പുന്നാട് തുടങ്ങിയവര്‍ സംബന്ധിച്ചു. മാട്ടൂല്‍ തങ്ങളെ പള്ളി ശാഖയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി കെ ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. നബീല്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദലി ഹാജി, കെ.എം.സി സി ഷാര്‍ജ സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി. സംസ്ഥാന കൗണ്‍സിലര്‍ ഗഫൂര്‍ മാട്ടൂല്‍, കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് എസ് കെ പി സകരിയ്യ, ജനറല്‍ സിക്രട്ടറി ഇബ്രാഹിം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നരയമ്പാറയില്‍ യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് നസീര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് മുനീര്‍ പി അധ്യക്ഷത വഹിച്ചു. എടയന്നൂര്‍ സി എച്ച് സെന്ററില്‍ ജന സഹായി കേന്ദ്രം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി നസീര്‍ ഉദ്ഘാടനം ചെയ്തു. ഷബീര്‍ എടയന്നൂര്‍ അധ്യക്ഷത വഹിച്ചു. .
കാസര്‍കോഡ് ജില്ലയില്‍ ബദികടുക്ക ചെടേക്കല്‍ ശിഹാബ് തങ്ങള്‍ സൗധത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ആവിയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു.