X

ഉപതെരെഞ്ഞെടുപ്പുകൾക്ക് ഒരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ്‌ സ്ഥാനാർത്ഥികളുടെ ഉജ്ജ്വല വിജയത്തിന് വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗം കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.

വർഗീയ-ജനവിരുദ്ധ സർക്കാറുകൾക്കെതിരെയുള്ള മതേതര ജനമുന്നേറ്റമാകുന്ന തെരെഞ്ഞെടുപ്പിൽ ജനാധിപത്യചേരിയുടെ വിജയത്തിന് യുവാക്കളുടെ പിന്തുണയും ന്യൂജെനറേഷൻ വോട്ടുകളും ഉറപ്പുവരുത്തുന്നതിന് പരിപാടികൾ നടപ്പാക്കും. പ്രതിപക്ഷ യുവജന സംഘടനകളുടെ ഏകോപനവും യു.ഡി.വൈ.എഫ് പ്രവർത്തനങ്ങളും തെരെഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാക്കാനും പദ്ധതികൾ ആവിഷ്കരിച്ചു. ഉപതെരെഞ്ഞെടുപ്പ് സംബന്ധമായി വയനാട് ലോക്‌സഭ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കും നിരീക്ഷകന്മാരെ നിശ്ചയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഇലക്ഷൻ പ്രവർത്തികളുടെ കോർഡിനേറ്ററായി സംസ്ഥാന ട്രഷറർ പി. ഇസ്മായിലിന് ചുമതല നൽകി. ലോക്‌സഭ മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലത്തിലേക്കായി കല്‍പറ്റയിൽ സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.എം.എ റഷീദ്, മാനന്തവാടിയിൽ സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, വയനാട് ജില്ല ജനറൽ സെക്രട്ടറി സി.എച്ച് ഫസല്‍, സുല്‍ത്താന്‍ ബത്തേരിയിൽ കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂര്‍, സംസ്ഥാന കമ്മിറ്റി അംഗം സി. ജാഫര്‍ സാദിഖ്, വണ്ടൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുള്‍ ലത്തീഫ്, നിലമ്പൂരിൽ സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ, സംസ്ഥാന കമ്മിറ്റി അംഗം ഗൂലാം ഹസ്സന്‍ ആലംഗീര്‍, ഏറനാട്ടിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി, മലപ്പുറം ജില്ല സെക്രട്ടറി ശരീഫ് കുറ്റൂര്‍, തിരുവമ്പാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്റഫ് എടനീര്‍, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീന്‍കോയ എന്നിവരെ ചുമതലപ്പെടുത്തി.

നിയമ സഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തിലും പാലക്കാട്‌ ജില്ല ജനറൽ സെക്രട്ടറി റിയാസ് നാലകത്തും, ചേലക്കരയിൽ തൃശൂർ ജില്ല പ്രസിഡന്റ്‌ എ.എം സനൗഫല്‍, പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ പി.എം മുസ്തഫ തങ്ങള്‍, തൃശൂർ ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് എന്നിവർക്കും ചുമതല നൽകി. വിവിധ പഞ്ചായത്ത് ബൂത്ത് തല നിരീക്ഷകരെയും ചുമതലപ്പെടുത്തും.

യുവജാഗരൺ കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ,മുൻസിപ്പൽ പ്രർത്തക സംഗമങ്ങൾ നവംബർ മാസത്തിലും ശാഖാ തല സംഗമം ഡിസംബറിലും പൂർത്തിയാക്കാനും തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ എന്നിവർ പ്രതിനിധികളാക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് നവംബർ മാസത്തിൽ നടത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍ സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി പ്രസംഗിച്ചു.

webdesk14: