കോഴിക്കോട്: ജനദ്രോഹ ബജറ്റിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മാര്‍ച്ച് വ്യാഴാഴ്ച. കോഴിക്കോട് കളക്ടറേറ്റ്‌ലേക്കാണ് മാര്‍ച്ച് നടത്തുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉല്‍ഘാടനം ചെയ്യും.
നിേത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇന്ധന വില വര്‍ധനവും സാധാരണ ജനങ്ങളുടെ നിത്യ ജീവിതത്തെ പ്രയാസപ്പെടുത്തുന്ന ഘട്ടത്തിലാണ് മുസ്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബജറ്റിന്റെ മറവില്‍ പൊതു ജനത്തെ കൊള്ളയടിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിണമെന്നാണ് ലീഗിന്റെ ആവശ്യം.
മാര്‍ച്ചില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ ഇസ്മായില്‍ വയനാട്, സെക്രട്ടറി ടി പി എം ജിഷാന്‍ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂറും ജനറല്‍ ടി മൊയ്തീന്‍ കോയയും പറഞ്ഞു.