കോഴിക്കോട്:പ്രവാസി വിമാന നിരക്കില്‍ അടിക്കടി ഉണ്ടാകുന്ന ഭീമമായ വര്‍ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ഉപരോധം തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. നാടിന് വേണ്ടി വിയര്‍പ്പൊഴുക്കുന്ന പ്രവാസികള്‍ക്കായി നാളെ രാവിലെ 10മണിക്ക് കോഴിക്കോട് ഇന്‍കം ടാക്സ് ഓഫീസ് ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരള സര്‍ക്കാര്‍ പ്രവാസികളുടെ പേരില്‍ ലോക കേരള സഭ നടത്തി ധൂര്‍ത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ ഒന്നും ചെയ്യുന്നില്ല ഫിറോസ് കൂട്ടിചേര്‍ത്തു.