കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലിന്റെ വാര്‍ഷിക യോഗം ഒക്ടോബര്‍ 14ന് ശനിയാഴ്ച കോഴിക്കോട് ചേരും. സംസ്ഥാന കമ്മിറ്റി ഓഫീസിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന വാര്‍ഷിക കൗണ്‍സില്‍ യോഗം ഉച്ച തിരിഞ്ഞ് 3മണിക്കാരംഭിച്ച് വൈകീട്ട് 6മണിക്ക് സമാപിക്കും. മുസ്‌ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന കൗൺസിൽ മീറ്റിൽ ജില്ലതല പദയാത്രകള്‍, കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ച് ജനുവരി 21ന് (ഞായറാഴ്ച) കോഴിക്കോട് വെച്ച് നടക്കുന്ന യുവജന മഹാറാലി എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സംഘടന കാര്യങ്ങളും സമരപരിപാടികളും കൗണ്‍സിലിന്റെ അജണ്ടയാണ്.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.