കോഴിക്കോട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും പാസ്‌പോര്‍ട്ടിന് രണ്ട് നിറം നല്‍കി രാജ്യത്തെ പൗരന്‍മാരെ രണ്ട് തട്ടിലാക്കുന്ന നടപടിക്കെതിരായും പാസ്‌പോര്‍ട്ട് ഓഫീസുകളിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. മലപ്പുറം റീജിയണല്‍ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രാവിലെ 10മണിക്ക് മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, ആഷിഖ് ചെലവൂര്‍, പി.പി അന്‍വര്‍ സാദത്ത് മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും. കോഴിക്കോട് റീജിയണല്‍ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രാവിലെ 10മണിക്ക് എരഞ്ഞിപ്പാലം സരോവരം റോഡിന് സമീപത്ത് നിന്ന് ആരംഭിക്കും.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ പി.കെ സുബൈര്‍, പി.ജി മുഹമ്മദ്, വി.വി മുഹമ്മദലി, എ.കെ.എം. അഷറഫ് മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.
എറണാകുളം റിജീയണല്‍ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രാവിലെ 10മണിക്ക് സൗത്ത് റെയില്‍വെ മേല്‍പ്പാലത്തിന് സമീപമുള്ള മനോരമ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റെ കെ.എം അബ്ദുള്‍ മജീദ്, ജനറല്‍ സെക്രട്ടറി അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, കെ.എസ് സിയാദ് മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.
തിരുവനന്തപുരം റീജിയണല്‍ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രാവിലെ 10മണിക്ക് ആയുര്‍വേദ കോളേജ് സമീപത്ത് നിന്ന് ആരംഭിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുല്‍ഫീക്കര്‍ സലാം മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.
ആകാശക്കൊള്ളക്ക് അറുതി വരുത്താതെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ പൊടുന്നനെ എടുത്ത തീരുമാനം ഹാജിമാരെ മനപ്പൂര്‍വ്വം ദ്രോഹിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. പത്താം ക്ലാസ്സ് പാസാകാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന് പ്രത്യേക നിറം നല്‍കി അവഹേളിക്കുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും മാര്‍ച്ച് വന്‍ വിജയമാക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.