X

യു.പിയില്‍ മുസ്‌ലിം യുവാവിന് ക്രൂര മര്‍ദനം; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ കേസെടുത്ത് പൊലീസ്- വീഡിയോ

യോഗിയുടെ യു.പിയിലെ ഷാംലി ജില്ലയില്‍ മുസ്‌ലിം യുവാവിന് നേരെ മര്‍ദനം. വടികളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

റിസ്‌വാന്‍ എന്ന യുവാവിനാണ് സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന റിസ്വാനെ സംഘം തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും പിന്നാലെ മര്‍ദിക്കുകയുമായിരുന്നു.

അതേസമയം സംഭവം നടന്ന സമയമോ ദിവസമോ വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 30നാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിന്നുയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

webdesk13: