മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നോരിപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ജയ്ശ്രീം വിളിക്കാന്‍ നിര്‍ബന്ധിക്കാന്‍ ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലങ്ഷഹര്‍ ജില്ലയിലാണ് സംഭവം. 3 പേര്‍ ചേര്‍ന്നായിരുന്നു ഷഹലിനെ മര്‍ദിച്ചത്.
ജൂണ്‍ 14 നായിരുന്നു സംഭവം നടന്നത്. എന്നാല്‍ യുവാവിന്റെ കുടുംബം എ.എസ്പി.യെ സമീപിച്ചതിന് ശേഷമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
ജൂണ്‍ 14ന് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഷഹലിനെ 3 പേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൊബൈല്‍ മോഷണത്തെ കുറിച്ച് ചോദിക്കുകയും അതിന് ശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പിന്നീട് തലയുടെ മുന്‍വശം മൊട്ടയടിച്ച് ജയ്ശ്രീറം വിളിക്കാനും പ്രതികള്‍ ഷഹലിനെ നിര്‍ബന്ധിച്ചു. പ്രതികള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതിന് ശേഷം ഷഹില്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടി എടുത്തില്ലെന്നും പകരം മോഷണക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമര്‍ദം ചെലുത്തിയാതായും ഷഹലിന്റെ കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് ജൂണ്‍ 17ന് ഷഹലിന്റെ രക്ഷിതാക്കള്‍ പരാതിയുമായി സിറ്റി എ.എസ്.പിയെ സമീപിക്കുകയായിരുന്നു. തെളിവായി വൈറലായി വീഡിയോ ഇവര്‍ നല്‍കി.
ഇതോടെ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയും മൂന്ന് പേരില്‍ 2 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയായി ബുലന്ദ്ഷഹര്‍ എ.എസ്.പി എസ്.എസ്.പി എസ്.എന്‍ തിവാരി അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. മോഷണം ആരോപിച്ചാണ് യുവാവിനെ പ്രതികള്‍ മര്‍ദിച്ചത്. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.