ലണ്ടന്‍: നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്ലിംകള്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
സംഭവത്തില്‍ വെള്ളനിറത്തിലുള്ള വാനില്‍ വന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ എട്ടുപേര്‍ ലണ്ടനിലെ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. ഫിന്‍സ്ബറി പാര്‍ക്കിലെ പള്ളിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞുവീണ ഒരു വൃദ്ധനെ പരിചരിക്കുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളക്കാരനായ ഒരാളാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുണ്ട്.
London van crash: Several injured after van strikes pedestrians near mosque, police calling it “major incident”. https://t.co/4NxZn89myd pic.twitter.com/dXmR2jZPUS
— BBC News (UK) (@BBCNews) June 19, 2017
തറാവീഹ് കഴിഞ്ഞ് മടങ്ങുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്നും മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടണ്‍ തലവന്‍ ഹാറൂണ്‍ ഖാന്‍ പറഞ്ഞു.
പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.20 നാണ് ആക്രമണം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. നിരവധി പോലീസ് കാറുകളും ആംബുലന്‍സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആസ്പത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസാദ്യം ലണ്ടനിലെ ഒരു പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരെ വാന്‍ ഓടിച്ചുകയറ്റിയും കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയും എട്ടു പേരെ കൊലപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുസ്ലിം തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തോടുള്ള പ്രതികരണമാണ് ഫിന്‍സ്ബറി പള്ളിക്കു നേരെയുള്ള ആക്രമണം എന്നാണ് കരുതുന്നത്.
അമേരിക്കയിലെ സെപ്തംബര്‍ 11 ആക്രമണത്തിനു ശേഷം ഭീകരബന്ധം ആരോപിച്ച് ഫിന്‍സ്ബറി പള്ളി അടച്ചുപൂട്ടിയിരുന്നു. പിന്നീട് നിരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടെ നിസ്‌കാരം പുനരാരംഭിച്ചത്.