X
    Categories: Newsworld

മുസ്‌ലിം യുവതിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

വാഷിങ്ടണ്‍: മുസ്‌ലിം യുവതിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഈ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലേക്ക് മത്സരിച്ച അമാനി അല്‍ ഖതേബ് എന്ന 29 വയസുള്ള യുവതിയെയാണ് പുറത്താക്കിയത്. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്നു പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

യുവതി ഹിജാബ് ധരിച്ചതാണ് സഹയാത്രികനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പറയുന്നു.

ബഹളം ഉണ്ടാക്കിയതിനും ഗതാഗതം വൈകിപ്പിച്ചതിനും അല്‍ ഖതത്‌ബെയെ ഡീറ്റൈന്‍ ചെയ്തതായി പോര്‍ട്ട് അതോറിറ്റി പൊലീസ് അറിയിച്ചു. ആറു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു. അതേസമയം, യുവതി ഹിജാബ് ധരിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: