X

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

webdesk14: