വഖഫ് നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതിഷേധം. ബില്ല് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തി നിയമ ബോർഡ് അറിയിച്ചു.
ഭരണഘടന വിരുദ്ധമായ നടപടികളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് ധർണ്ണയിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‌ലിം, വിദ്യാർഥി സംഘടനകളും ധർണയിൽ പങ്കെടുത്തു.