X

‘ബാബരി മസ്ജിദ് അിന്ത്യനാള്‍ വരെ അവിടെത്തന്നെയുണ്ടാകും’ നിലപാടില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ്

 

ഹൈദരാബാദ്: ബാബരി മസ്ജിദ് നിലനിന്നിരുന്ന പൂര്‍വ്വ സ്ഥലത്ത് തന്നെ ഇപ്പോഴുമുണ്ടെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്ഡ് നേതാക്കള്‍. മുന്‍ നിലപാടില്‍ നിന്ന് ബോര്‍ഡിന് യാതൊരു വ്യതിചലനവും ഉണ്ടായിട്ടില്ലെന്നും ഹൈദരാബാദില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ അവകാശപ്പെട്ടു. ഒരു സ്ഥലത്ത് മസ്ജിദ് നിര്‍മ്മിക്കപ്പെട്ടാല്‍ അന്ത്യനാള്‍ വരെ അവിടെ ദൈവത്തിന്റെ ഭവനമായി തന്നെ നിലനല്‍ക്കും. അതില്‍ യാതൊരു മാറ്റവും സാധിക്കുകയില്ല. ബാബരി മസ്ജിദിന്റെ കാര്യവും അങ്ങവെതന്നെ. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഹിന്ദുമതസ്ഥരുമായി പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടത്തുന്നതിന് ബോര്‍ഡ് ഒരിക്കലും എതിരു നിന്നിട്ടില്ല. അതേസമയം മുസ്ലിംകളുടെ അന്തസ്സ് അടിയറവു വെച്ചുള്ള പരിഹാരങ്ങളുടെ ലക്ഷ്യമെന്താണെന്നും ബോര്‍ഡ് ചോദിച്ചു. മസ്ജിദ് നിലനിന്നിരുന്ന സ്ഥലം അല്ലാഹുവിന് ആരാധിക്കാന്‍ വേണ്ടി വഖ്ഫ് ചെയ്തതാണ്. അത് മറ്റ് ആരാധനകള്‍ക്ക് വിട്ടു
കൊടുക്കാന്‍ ഒരിക്കലും സാധിക്കുകയില്ല. അത് ഇസ്ലാം കര്‍ശനമായി വിലക്കിയ സംഗതിയാണ്. ബോര്ഡ് നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ സുപ്രിം കോടതി വിധി സ്വീകരിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറിയും വാക്താവുമായ സഫ്‌റിയാദ് ജീലാനി ലക്‌നൊവില്‍ വ്യക്തമാക്കി.

50 അംഗ പ്രവര്‍ത്തക സമിതിയില്‍ പേര്‍സണല്‍ ബോര്ഡ് പ്രസിഡണ്ട് റാബീ നദ് വി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊലാനാ വാലി നദ്വി റിപ്പോര്‍ട്ട് വായിച്ചു. കടുത്ത സുരക്ഷാ സന്നാഹത്തിലായിരുന്നു ഉവൈസി കോംപ്ലസിനു സമീപത്തെ ഹോട്ടലില്‍ യോഗം ചേര്‍ന്നത്.

chandrika: