കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ദേശീയ ശ്രദ്ധ നേടി. ദി എക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി ദേശീയ മാധ്യമങ്ങളാണ് ക്യാമ്പയിന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഗാന്ധി കുടുംബവും മുസ്‌ലിംലീഗും തമ്മിലുള്ള ബന്ധവും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചതിലെ മുസ്‌ലിംലീഗിന്റെ പങ്കാളിത്തവും സൂചിപ്പിച്ചുകൊണ്ടാണ് എക്കണോമിക് ടൈംസ് വാര്‍ത്ത തയ്യാറാക്കിയത്. കേരളത്തിന് പുറത്തുള്ള സോഷ്യല്‍ മീഡിയ ഹാന്റിലുകളും പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 10 ലക്ഷം മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് രണ്ടു ദിവസങ്ങളിലായി ക്യാമ്പയിന്‍ അണിനിരന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട ക്യാമ്പയിന്‍ മിനുട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ് ആയി. വി ആര്‍ വിത്ത് യു രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗും ഇതോടൊപ്പം വ്യാപകമായി പ്രചരിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്‌സ്ആപ്പ് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രൊഫൈല്‍ ക്യാമ്പയിന്‍ വിജയകരമായി നടന്നു.