സംസ്ഥാനത്തെ 14 ജില്ലകളിലും പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി മുസ്ലിംലീഗ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുസ്ലിംലീഗിന്റെ പരിസ്ഥിതി സംരക്ഷണ സമിതുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഭൂമിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തൈകള്‍ നട്ടുകൊണ്ടാണ് ‘ഹരിതവനം’ പദ്ധതിക്ക് തുടക്കമായത്.
പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ സലിം കുരുവമ്പലം, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.പി റഹ്മത്തുള്ള, പരിസ്ഥിതി പ്രവര്‍ത്തകന്‍ മുസ്തഫ തുടങ്ങിയവരും സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും പങ്കെടുത്തു.