X

പാനൂർ നഗരസഭ സെക്രട്ടറിയുടെ വർഗീയ പരാമർശം നിയമ നടപടിയുമായി മുസ്‌ലിംലീഗ്

പാനൂർ: കക്ഷി രാഷ്ട്രീയ ഭേദമന്യ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറെ ആദരിച്ച മുസ്‌ലിംലീഗിന്റെ സമുന്നതരായ പൂർവകാല നേതാക്കളായ തങ്ങൻമാരേയും കേയിമാരെയും കുറിച്ച് മോശമായി ആക്ഷേപിച്ച് വര്‍ഗീയ പരാമര്‍ശം. ചേരിതിരിവ് ഉണ്ടാവുന്ന രീതിയില്‍ സംസാരിച്ച പാനൂർ നഗരസഭ സെക്രട്ടറി എ പ്രവീണിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മണ്ഡം ജനറൽ സെക്രട്ടറി പാനൂർ സിഐക്ക് പരാതി നൽകി. പാനൂർ നഗരസഭ ഭരണസമിതിയും പരാതി നൽകിയിട്ടുണ്ട്.

സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളെ കുറിച്ച് പാർട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്തരുമായി ആലോചിച്ച് നിയമ നടപടി ശക്തമാക്കും. നഗരസഭയിലെ മറ്റൊരു ഉദ്യോഗസ്ഥനുമായി 29 മിനുട്ട് 21 സെക്കൻ്റ് നടത്തിയ ഫോൺസഭാഷണത്തിലാണ് സെക്രട്ടറി യുടെ വർഗീയ പരാമർശം. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, പാനൂർ നഗരസഭ ചെയർമാൻ വി നാസർ, നഗരസഭ വികസന കാര്യ അധ്യക്ഷൻ ടി.കെ ഹനീഫ്, നഗരസഭ കൗൺസിലർ എം.പി.കെ അയ്യൂബ് എന്നിവരെ കുറിച്ച് വളരെ മോശമായ രീതിയിൽ ആക്ഷേപിച്ച് സംസാരിക്കുന്ന കൂട്ടത്തിലാണ് സെക്രട്ടറി തങ്ങൻമാരെ കുറിച്ചും കേയിമാരെ കുറിച്ചും മോശമായി സംസാരിച്ചത്.

നഗരസഭ ചെയർമാനും വികസന കാര്യ അധ്യക്ഷനും കൗൺസിലർ അയ്യൂബും മുസ്‌ലിം പക്ഷാ പാതിത്വം കാണിക്കുകയാണെന്നും
ഇവരൊക്കെ ബ്രദർഹുഡ് നേതാക്കളാണെന്നും നീണ്ടുപോകുന്നു സെക്രട്ടറിയുടെ ഫോൺ സംഭാഷണം. സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരിച്ച സെക്രട്ടറിയുടെ ഫോൺ സംഭാഷണത്തിനെതിരെ ഇതിനകം തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതിനിടെ നാടിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ച പാനൂർ നഗര സഭ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കണ മെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ പാനൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി.

webdesk13: