X
    Categories: keralaNews

വൈദ്യുതി നിരക്ക്, കെട്ടിട നികുതി വര്‍ധനക്കെതിരെ മുസ്‌ലിം ലീഗ് പ്രത്യക്ഷ പ്രക്ഷോഭത്തിന്

കൊച്ചി: വൈദ്യുതി നിരക്ക്, കെട്ടിട നികുതി, ഭൂമി രജിസ്‌ട്രേഷന്‍ തുടങ്ങിയവയിലെ വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം. ജനങ്ങള്‍ വന്‍ പ്രതിസന്ധിയിലായ സമയത്തും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യുഡിഎഫുമായി സഹകരിച്ചും മുസ്‌ലിംലീഗ് ഒറ്റയ്ക്കും സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കും.

മുസ്‌ലിംലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണം. ഈ നിയമസഭ സമ്മേളനത്തില്‍ തന്നെ ഭേദഗതി ബില്‍ കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതല്ലെങ്കില്‍ പാര്‍ട്ടി തുടര്‍പരിപാടികള്‍ ആലോചിക്കും. നിയമസഭയില്‍ ഉള്‍പ്പെടെ ഇതുസംബന്ധിച്ച പ്രതിഷേധം ശക്തമാക്കും. അന്തരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ എന്നിവരുടെ അനുസ്മരണം ഓഗസ്റ്റ് ഒന്നിന് കൊല്ലത്ത് നടത്താനും യോഗത്തില്‍ തീരുമാനമായി.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.സി ഖമറുദ്ദീന്‍, ടി.ഇ അബ്ദുല്ല, എ.അബ്ദുറഹ്മാന്‍, കരീം ചേലേരി, പി.പി.പി കരീം, അഡ്വ.യു.എ ലത്തീഫ്, എം.അബ്ദുല്ലക്കുട്ടി, അഷ്‌റഫ് കോക്കൂര്‍, സയ്യിദ് അഹമ്മദ് ബാഫഖി, അഹമ്മദ് മൂപ്പന്‍, കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ്, സി.എ മുഹമ്മദ് റഷീദ്, പി.എം അമീര്‍, ഇ.പി ഖമറുദ്ദീന്‍, ടി.എ അഹമ്മദ് കബീര്‍, കെ.എം അബ്ദുല്‍ മജീദ്, അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍, പറക്കാട്ട് ഹംസ, എം.പി അബ്ദുല്‍ഖാദര്‍, കെ.എം.എ ഷുക്കൂര്‍, എം.എസ് മുഹമ്മദ്, പി.എം അബ്ബാസ് മാസ്റ്റര്‍, എ.എം നസീര്‍, അഡ്വ.എച്ച്.ബഷീര്‍കുട്ടി, അസീസ് ബഡായില്‍, റഫീഖ് മണിമല, ടി.എം ഹമീദ്, സമദ് മേപ്രത്ത്, എം.അന്‍സാറുദ്ദീന്‍, അഡ്വ.സുല്‍ഫിക്കര്‍ സലാം, നൗഷാദ് യൂനുസ്, പ്രൊഫ.തോന്നിക്കല്‍ ജമാല്‍, കണിയാപുരം ഹലീം, ചാന്നാക്കര എം.പി കുഞ്ഞ്, ടി.പി അഷ്‌റഫലി, പി.കെ നവാസ്, നജാഫ് സി.കെ, അഡ്വ.എം.റഹ്മത്തുള്ള, ഹനീഫ മൂന്നിയാര്‍, അഡ്വ.മുഹമ്മദ് ഷാ, എ.പി ഉണ്ണികൃഷ്ണന്‍, പി.കെ അബ്ദുറബ്ബ്, അഡ്വ.നാലകത്ത് സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, പി.എം.എ സമീര്‍, നൂര്‍ബിന റഷീദ്, സുഹറ മമ്പാട്, അഡ്വ.കെപി മറിയുമ്മ, ഖമറുന്നിസ അന്‍വര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Chandrika Web: