കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പാക്കാനും കോണ്‍ഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കാനും മുസ്ലിം ലീഗ് കര്‍ണാടകത്തില്‍ ശക്തമായ പ്രചരണം നടത്തുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
രാജ്യത്തു വിദ്വേഷ രാഷ്ട്രീയം ഫാസിസ്റ്റ് ശക്തികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നടക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ മതേതര ഭരണം തിരിച്ചു കൊണ്ട് വരേണ്ടത് എല്ലാ മതേതര വിശ്വസികളുയുടെയും കര്‍ത്തവ്യമാണ്. ബാംഗ്ലൂരില്‍ കര്‍ണാടക മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന സംസ്ഥാന നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു കൊണ്ട് എല്ലാ മതേതര കക്ഷികളും കോണ്‍ഗ്രസ്സിന്ന് പിന്തുണ നല്‍കേണ്ട സാഹചര്യമാണ് രാജ്യത്ത് സംജാത മായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനമാനുസരിച്ച് കര്‍ണാടകത്തില്‍ മുസ്ലിം ലീഗ് ആവിഷ്‌കരിച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കര്‍ണാടക സംസ്ഥാന മുസ്ലിം ലീഗ് നേതാക്കളുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍. ജാവിദുള്ള അധ്യക്ഷത വഹിച്ചു.എം. കെ. നൗഷാദ്, സി. പി. സദക്കത്തുള്ള, മഹബൂഗ് ബൈഗ്, റിയാസ്, ദസ്ഥഗീര്‍ബേയ്ഗ്, മുസ്തഫ ടാനീ റോഡ്, എന്നിവര്‍ സംബന്ധിച്ചു. ബാംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടയെയും കുഞ്ഞാലികുട്ടി സന്ദര്‍ശിച്ചു കുടുമ്പഗങ്ങളുമായി ആരോഗ്യ വിവരം ആരാഞ്ഞു. ഹൈബി ഈഡന്‍ എം.പി., ചാണ്ടി ഉമ്മന്‍ എന്നവര്‍ സന്നിഹിതരായിരുന്നു.