കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഒക്ടോബര്‍ അഞ്ചിന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നിയമാവലി ഭേദഗതിയും മറ്റു രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന കൗണ്‍സില്‍ യോഗത്തിലേക്ക് എല്ലാ അംഗങ്ങളും കൃത്യസമയത്ത് എത്തണമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.