കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണകൂടമാഫിയ കൂട്ടുകെട്ട്, സി.പി.എം – പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക, ബഫര്‍ സോണ്‍: ആശങ്ക പരിഹരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി നാളെ രാവിലെ 11 മണിക്ക് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിക്കും.
വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ അഴകുഴമ്പന്‍ നിലപാട് തുടരുകയാണ്. വഖഫ് നിയമനങ്ങള്‍ പി.എസ്.എസിക്ക് വിട്ട നടപടി പിന്‍വലിക്കുന്നത് വരെ സമരം തുടരുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റ് ധര്‍ണ്ണയിലെ ആദ്യ ആവശ്യമായി മുസ്‌ലിംലീഗ് ഇക്കാര്യം ഉന്നയിക്കുന്നത്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ ഭരണകൂട – മാഫിയ കൂട്ടുകെട്ടിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. ജനാധിപത്യ സമരങ്ങളെ സി.പി.എം ഗുണ്ടകളും പോലീസും ചേര്‍ന്ന് അടിച്ചമര്‍ത്തുകയാണ്. ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളാണ് ധര്‍ണയില്‍ സംബന്ധിക്കുന്നത്.