വഖഫ് ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ മുസ്‌ലിം ലീഗ് പ്രതിഷേധം

മുസ്‌ലിംകള്‍ക്കും മറ്റു സമുദായങ്ങള്‍ക്കുമിടയില്‍ സൗഹൃദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം.പി മുഹമ്മദ് കോയ പറഞ്ഞു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഇത്തരം ചതി പ്രയോഗങ്ങളെ തിരിച്ചറിഞ്ഞ് പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കുന്നത് മുസ്‌ലിംലീഗ് പ്രതിനിധികള്‍ മാത്രമാണ്. ലീഗിന്റെ അഞ്ച് എംപിമാരുടെ സംഘമാണ് പുതിയ വഖഫ് നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിം കോടതിയില്‍ ഉള്‍പ്പെടെ ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിം, ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരായി പാര്‍ലമെന്റിലും കോടതികളിലും ശക്തമായ പോരാട്ടം നടത്തുന്ന മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബംഗാള്‍ സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് മുഹമ്മദ് അബുല്‍ ഹുസൈന്‍ മൊല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഹിക്മത് അലി, ഡുംകല്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി മെഹ്ദി ഹസന്‍, തൂഹീന് മിയ, മൗലാന ഹബീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

webdesk17:
whatsapp
line