ഉനൈസ: ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ചെന്നൈയില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രചാരണവും സംഘടിപ്പിച്ചു. കേരളത്തില്‍ സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാടും മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും എടുത്തിട്ടുള്ള നിലപാടിനെ മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അംഗീകരിച്ചതാണെന്നും മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കിക്കൊണ്ട് ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് യോഗം ആശംസകള്‍ നേര്‍ന്നു.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ പ്രാധാന്യത്തെ കുറിച്ചും മുസ്ലിം ലീഗ് രൂപീകരിക്കാനുണ്ടായ സാഹജര്യങ്ങളെ കുറിച്ചും നാസര്‍ ഫൈസി സംസാരിച്ചു. വര്‍ഗീയതക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ ശക്തമായ നിലപാടാണ് പല തീവൃ നിലപാടുള്ള സംഘടനകള്‍ക്കും ആര്‍എസ്എസ് പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ക്കും കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയതെന്നും നാസര്‍ ഫൈസി പറഞ്ഞു. മുസ്ലിം സമുദായ സംഘടനകള്‍ക്കിടയിലെ വ്യത്യസ്ഥ ആശയമുള്ളവര്‍ എല്ലാ അഭിപ്രായങ്ങളും മാറ്റിവെച്ച് ഒന്നിച്ചിരിക്കുന്ന ഒരേ ഒരു വേദിയാണ് മുസ്ലിം ലീഗെന്നും സമുദായ സംഘടനകളെ ഒന്നിച്ചു കൊണ്ടു പോകുന്നതില്‍ മുസ്ലിം ലീഗ് മുഖ്യ പങ്കാണ് വഹിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
ബുറൈദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ ഉല്‍ഘാടനം ചെയ്തു.ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട അദ്ധ്യക്ഷ്യം വഹിച്ചു. സമസ്ത ഇസ്ലാമിക് സെന്റര്‍ ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഠ മൊയ്ദു, സൗദി ഇസ്ലാഹി സെന്റര്‍ ഉനൈസ സെക്രട്ടറി മഹ്മൂദ് ചെറുവാടി,ഉനൈസ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഷമീര്‍ ഫറൂഖ് എന്നിവര്‍ സംസാരിച്ചു.ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സയ്യിദ് സുഹൈല്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് മേപ്പാടി നന്ദിയും പറഞ്ഞു.