മലപ്പുറം: മാര്‍ച്ച് 10ന് ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തന് മുന്നോടിയായി മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വര്‍ത്തമാനകാല ഇന്ത്യയിലെ ഫാസിസ്റ്റ് വെല്ലുവിളികളും ജനാധിപത്യ പ്രതിരോധത്തിന്റെ സാധ്യതകളും സെമിനാറുകളില്‍ ചര്‍ച്ചയാകും.
മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ്, ലോയേഴ്‌സ് ഫോറം, കര്‍ഷക സംഘം ദേശീയ ഘടകങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഏഴര പതിറ്റാണ്ടുകാലത്തെ മഹത്തായ അതിജീവന രാഷ്ട്രീയത്തിന്റെ മാതൃകയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മ പരിപാടികള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീനും ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ മോഡല്‍ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനും മുസ്ലിം ന്യൂനപക്ഷ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പൊതു ശബ്ദമായി രാജ്യമെമ്പാടും മുസ്ലിം ലീഗിനെ ശക്തമാക്കാനുമുള്ള അവസരമായി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയെന്ന് നേതാക്കള്‍ പറഞ്ഞു.