ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തിരൂരങ്ങാടി പ്രവാസി ലീഗ് നടത്തിയ ചരിത്ര സമ്മേളനം ആവേശകരമായി. കേരളത്തില്‍ രണ്ടാമതായി മുസ്ലിം ലീഗിന് യൂനിറ്റ് രൂപീകരിച്ച തിരൂരങ്ങാടിയില്‍ അതിന്റെ പ്രഥമ പ്രസിഡണ്ടായ കെ.എം മൗലവിയുടെ വീട്ടു മുറ്റത്താണ് മുസ്ലിം ലീഗിന്റെ ആരംഭകാല ചരിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ചരിത്രസമ്മേളനം സംഘടിപ്പിച്ചത്.
തിരൂരങ്ങാടിയുടെ രാഷ്ട്രീയ നിര്‍ണ്ണയത്തില്‍ മുഖ്യ പങ്ക് വഹിച്ച മൗലവിയുടെയും മുസ്ലിം ലീഗിന്റെയും കഥ കേള്‍ക്കാന്‍ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളാണ് ഒത്ത് കൂടിയത്.കേരളത്തി സാമൂഹ്യ മാറ്റത്തിന്റെ നായകന്‍മാരില്‍ ഒരാളായിരുന്നു കെ.എം മൗലവി. മുസ്ലിംകള്‍ക്കിടയിലെ ശാഖാപരമായ ഭിന്നതകള്‍ മാറ്റി വെച്ച് മുസ്ലിംകള്‍ മുസ്ലിം ലീഗില്‍ ചേരണമെന്ന മൗലവിയുടെ ഉല്‍ബോധനം ഇപ്പോഴും പ്രസക്തമാണ്. സത്യത്തിന്റെയും ന്യായത്തിന്റെയും ശരിയായ ദിശയായിരുന്നു പൊതു രംഗത്ത് മൗലവി പുലര്‍ത്തിയത്. ഇന്ന് പൊതു രംഗത്ത് പലര്‍ക്കും ഇല്ലാത്ത ഒന്നാണ് അതെന്ന് സമ്മേളനം വ്യക്തമാക്കി.മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ചരിത്രസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ സലാം ഉല്‍ഘാടനം ചെയ്തു.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ അധ്യക്ഷനായി. ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി. സൈതലവി ചരിത്ര വിശകലനം നടത്തി. ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍കെ.പി, മുഹമ്മദ്് കുട്ടി , അരിമ്പ്ര മുഹമ്മത് മാസ്റ്റര്‍, ടി.പി.എം.ബഷീര്‍, കെ.എം. മൗലവിയുടെ പൗത്രന്‍മാരയ തയ്യില്‍ അയ്യൂബ്, തയ്യില്‍ ദാവുദ് തയ്യില്‍ ഹലിം എന്നിവരും കാപ്പില്‍ മുഹമ്മത് പാഷ,കെ.സി. അഹമ്മത്, സി.എച്ച് മഹ്മൂദ് ഹാജി എ.പി. ഇബ്രാഹിം മുഹമ്മത്, എ കെ മുസ്തഫ, സുഫ്യാന്‍ എ സലാം,അലി അക്ബര്‍ പ്രസംഗിച്ചു. അഹമ്മത് കുറ്റിക്കാട്ടൂര്‍, കലാപ്രേമി മാഹിന്‍, ടി.എച്ച് കുഞ്ഞാലി ഹാജി, സി.കെ. അഷ്‌റഫലി, സി.മുഹമ്മ തലി, പി.എം എ ജലീല്‍, പാറക്കല്‍ റഫീഖ്, ആലംകോട് ഹസ്സന്‍, സി.ടി. നാസര്‍, സി എച്ച് അബൂബക്കര്‍ സിദ്ദീഖ,് സി.പി ഇസ്മായില്‍ നേതൃത്വം നല്‍കി.