ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ചെന്നൈയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ മുസ്ലിം ലീഗ് നീലഗിരി ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് ഹാജിയെ ആദരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായി നേതൃത്വം നല്‍കുകിയ എഴുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാവുകയും ചെയ്ത മുതിര്‍ന്ന നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു.
കഴിഞ്ഞ പത്തിന് ചരിത്ര പ്രസിദ്ധമായ രാജാജി ഹാളില്‍ നടന്ന ചടങ്ങിലേക്ക് എത്തിച്ചേരാന്‍ ആരോഗ്യപരമായ പ്രയാസമുണ്ടായിരുന്നതു കൊണ്ട് മകന്‍ കെ പി ഫൈസലാണ് ആദരവ് ചടങ്ങില്‍ വെച്ച് ഉപഹാരം സ്വീകരിച്ചത്.
കഴിഞ്ഞ അരനൂറ്റാണ്ടിനടുത്ത് കാലമായി നീലഗിരി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടാണ് കെ പി മുഹമ്മദാജി.നീലഗിരി മേഖലയില്‍ സാമുദായിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ട് കലമായി നേതൃത്വം നല്‍കുന്നുണ്ട്.പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്‌ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി കെ പി ഹാജിയെ പ്രത്യേകം ആദരിച്ചിരുന്നു.
മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി തുടങ്ങി ദേശീയ കമ്മിറ്റി നേതാക്കള്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ വെച്ച് മുസ് ലിം ലീഗ് ദേശീയ ഉന്നതാധികാര സമിതി അംഗവും കേരള സംസ്ഥാന പ്രസിഡണ്ടുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറി.
ദേശീയ കമ്മിറ്റി നല്‍കിയ ഉപഹാരം നീലഗിരി ജില്ലാ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കെ പി ഹാജിയുടെ വീട്ടില്‍ വെച്ച് അദ്ധേഹത്തിന് കൈമാറി.ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ ബാപ്പു ഹാജി , യൂസഫ് ഹാജി , കുഞ്ഞാവ ഹാജി , അബ്ദുല്‍ ബാരി ഹാജി ,സംസ്ഥാന സമിതി അംഗങ്ങളായ നാസര്‍ ഹാജി ഫസ്റ്റ് മൈല്‍ , കെ ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ വട്ടക്കളരി,ജില്ലാ ജോയിന്റ് സെക്രട്ടറി നൗഫല്‍ പാതാരി, ഇ കെ മാനു, ഹനീഫ ഫൈസി,പി കെ എം ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.