ചെന്നൈ: മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളത്തിന് കേരളത്തില്‍ നിന്ന് എത്തിച്ചേരുന്ന നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും എത്തിച്ചേരാനുള്ള വഴി കാട്ടാനും താമസ സ്ഥലങ്ങളിലെത്തിക്കാനും ഓള്‍ ഇന്ത്യാ കെ.എം.സി.സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി 300 ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഒരുക്കി. അതനുസരിച്ചു വിമാനത്താവളം, റെയില്‍വെ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരുന്നവരെ സ്വീകരിച്ച് പ്രത്യേക വാഹങ്ങളില്‍ ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിക്കും.
ബസ് മാര്‍ഗം വരുന്നവര്‍ സേലം, ഉളുന്തൂര്‍ പേട്ട വഴി വണ്ടല്ലൂരില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കേളമ്പാക്കം തബ്‌ലീഗ് ഇസ്തിമ മൈതാനത്ത് പ്രവര്‍ത്തകരെ ഇറക്കി അവിടെ ഒരുക്കിയ സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ച് സമ്മേളന നഗരിയായ കൊട്ടിവാക്കം വൈ.എം.സി.എ മൈതാനത്ത് എത്തിച്ചേരണം. പ്രവര്‍ത്തകരെ അവിടെയിറക്കി ബസുകള്‍ സമ്മേളന നഗരിക്കടുത്ത് ഹോളിഡേ ഹോട്ടലിന്റെ മുമ്പിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്യണം.പ്രത്യേക ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ എഗ്‌മോര്‍ സ്‌റ്റേഷനില്‍ ഇറങ്ങി പ്രത്യേകമായി ഏര്‍പ്പെടുത്തിയ മുപ്പത് സര്‍ക്കാര്‍ ബസുകളില്‍ ഷോളിങ്ങനെല്ലൂര്‍ സദഖ് മുഹമ്മദ് എന്‍ജിനിയറിങ്ങ് കോളജിലൊരുക്കിയ സ്ഥലങ്ങളില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ച ശേഷം ജുമുഅ നമസ്‌കാരാനന്തരം അതേ ബസുകളില്‍ സമ്മേളന നഗരിയില്‍ എത്തിച്ചേരണം.
റയില്‍വെ സ്‌റ്റേഷന്‍, ഇസ്തിമ ഗ്രൗണ്ട്, ഫാറൂഖ് മഹല്‍, റംസാന്‍ മഹല്‍, വാഷര്‍മന്‍ മെട്രോ, വിമാനത്താവളം, താമസ സ്ഥലങ്ങള്‍, സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷന്‍, എഗ്‌മോര്‍ റയില്‍വേ സ്‌റ്റേഷന്‍, തിരുവാമിയൂര്‍, കലൈവാണര്‍ അരങ്കം, രാജാജി ഹാള്‍, ഇസ്തിമ ഗ്രൗണ്ട്, സദഖ് കോളജ് എന്നിവിടങ്ങളില്‍ വളണ്ടിയര്‍മാര്‍ സേവന സന്നദ്ധരായി നിലയുറപ്പിക്കും. വിവരങ്ങള്‍ക്ക്: 9840208520, 7200008717, 9443046560.