X

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി; കെ.എം.സി.സി ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അഡ്വ.കെ.എന്‍.എ ഖാദര്‍ പങ്കെടുക്കും

അഷ്റഫ് ആളത്ത്

ദമ്മാം:  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്ന് സഊദി കിഴക്കന്‍ പ്രവിശ്യ കെഎംസിസി ആവിഷ്‌ക്കരിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് ‘ഇഹ്തിഫാല്‍ 2023’ എന്ന പേരില്‍ കെ എം സി സി ആരംഭം കുറിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി മുസ്ലീം ലീഗ് സ്ഥാപക ദിനവും പ്ലാറ്റിനം ജൂബിലി ദിനവുമായ മാര്‍ച്ച് പത്തിന് വെള്ളിയാഴ്ച നേതൃത്വ ശില്പശാലയും രാജാജി ഹാള്‍ പുനരാവിഷ്‌കാര പ്ലാറ്റിനം ജൂബിലി സമ്മേളനവും നടക്കും.
ചടങ്ങില്‍ മുസ്ലീം ലീഗ് ദേശീയ സമിതിയംഗം അഡ്വ കെ എന്‍ എ ഖാദര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കിഴക്കന് പ്രവിശ്യകെഎംസിസിയുടെ ഒന്‍പതോളം സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില് വരുന്ന അന്‍പതോളം ഏരിയാ കമ്മിറ്റികളില്‍ നിന്നും പതിനൊന്ന് ജില്ലാ കമ്മിറ്റികളില്‍ നിന്നും വിവിധ നിയോജക മണ്ഡലം കമ്മിറ്റികളില്‍ നിന്നുമുള്ള മുന്നൂറിലേറെ ഭാരവാഹികള്‍ രാവിലെ പതിനൊന്നു മണി മുതല്‍ വൈകീട്ട് ആറ് മണി വരെയുള്ള നേതൃക്യാമ്പിലും ശില്പശാലയിലും സംബന്ധിക്കും.വൈകീട്ട് ഏഴു മണിക്കാണ് ഐക്യദാര്‍ഢ്യ സമ്മേളനം.

1948 മാര്‍ച്ച് പത്തിന് മുസ്ലീം ലീഗിന്റെ പ്രഥമ ദേശീയ കൗണ്‌സില്‍ നടന്ന മദിരാശി രാജാജി ഹാളില് നടക്കുന്ന ദേശീയ സമ്മേളനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് ഉമ്മു സാഹിക്ക് ശമറൂഖ് ഇസ്തിറാഹില്‍ രാജാജി ഹാള്‍ പുനരാ വിഷ്‌കാര പ്ലാറ്റിനം ജൂബിലി സമ്മേളനം നടക്കുക.

ഡിസംബര്‍ മുപ്പതിന് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്ത ഇഹ്തിഫാല്‍ 2023 വാര്‍ഷിക പ്രവിശ്യാതല കാമ്പയിന്റെ രണ്ടാം ഘട്ടം ജനുവരി 20 ന് പ്രവിശ്യയിലെ മുഴുവന്‍ എരിയയിലും ഒരേ സമയം പ്രമേയ വിശദീകരണ ഏരിയാ സമ്മേളനങ്ങള് സംഘടിപ്പിച്ചിരുന്നതായി കെഎംസിസി അറിയിച്ചു.

ഇതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ അവസാനത്തോടെ സൗദി കെഎംസിസി മുന്‍ ട്രഷറര് മര്‍ഹും ഹാഷിം സാഹിബിന്റെ സ്മരണിക പ്രകാശനം,നാട്ടില്‍ നിന്നും നിര്‍ധനരായ 75 ആളുകള്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള പദ്ധതി,പ്രസംഗം, സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച 75 വീതം പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കി ആദരിക്കുക,

ഒക്ടോബര്‍ നവമ്പര്‍ മാസങ്ങളില്‍ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളില്‍ നടക്കുന്ന കായിക മത്സര വിജയികളെ ഉള്‍പ്പെടുത്തി പ്രവിശ്യാ തല മെഗാ പ്രോഗ്രാം ,ഡിസംബറില് നാട്ടില്‍ നിന്നുള്ള ദേശീയ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കാമ്പയിന് സമാപന മഹാ സമ്മേളനം തുടങ്ങി വിവിധ പരിപാടികളും കമ്മിറ്റി വിഭാവനം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് കുട്ടി കോഡൂര്‍, സിദ്ധീക്ക് പാണ്ടികശാല ,അഷ്‌റഫ് ഗസാല്‍ ,റഹ്മാന് കാരയാട് ,ഖാദര് മാസ്റ്റര് വാണിയമ്പലം,സിറാജ് ആലുവ എന്നിവര് സംബന്ധിച്ചു.

webdesk11: