X

മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തി പൗരത്വം; മുസ്‌ലിംലീഗ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളെ മാത്രം മാറ്റി നിര്‍ത്തി ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചു. പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി നല്‍കിയ ഹര്‍ജിയിലാണ് പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം ആണെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ ഫയല്‍ ചെയ്ത അപേക്ഷയില്‍ ലീഗ് ചൂണ്ടിക്കാട്ടി.

1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പൗരത്വത്തതിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ലയെന്ന് ലീഗ് ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

web desk 1: